1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2018

സ്വന്തം ലേഖകൻ: ശബരിമല റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; റിട്ട് ഹര്‍ജി പരിഗണിക്കുക പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രം. ശബരിമല സ്ത്രീപ്രവേശനത്തിലെ റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരെ സുപ്രീംകോടതി വിമര്‍ശിച്ചു. ആവശ്യം ഉചിതമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പുനഃപരിശോധനാ ഹര്‍ജികള്‍ 3 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിഗണിക്കും. 49 പുനഃപരിശോധനാ ഹര്‍ജികളാണ് പരിഗണിക്കുന്നത്. ഇതില്‍ കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ റിട്ട് ഹര്‍ജികള്‍ കൂടി ഇതിനോടൊപ്പം പരിഗണിക്കും.

മറിച്ച് റിവ്യൂ ഹര്‍ജി തള്ളുകയാണെങ്കില്‍ റിട്ട് ഹര്‍ജികള്‍ വേറിട്ട് തന്നെ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ ഉണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.