1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2018

സ്വന്തം ലേഖകന്‍: ഇരച്ചെത്തിയ പ്രതിഷേധക്കാര്‍; ശബരിമല കയറാനെത്തിയ മനിതി സംഘങ്ങള്‍ മടങ്ങി; വീണ്ടും വരുമെന്ന് പ്രതികരണം. ചെന്നൈയില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തിയ മനിതിയുടെ മൂന്നാം സംഘവും മടങ്ങി. സ്ഥിതി വളരെ മോശമാണെന്ന പൊലീസിന്റെ അഭിപ്രായത്തെ തുടര്‍ന്നാണു സംഘം മടങ്ങിയത്. കൂടുതല്‍ സുരക്ഷ ഒരുക്കിയാല്‍ വീണ്ടും വരുമെന്നു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.

നേരത്തെ, മധുരയില്‍ നിന്നെത്തിയ യുവതികളുടെ സംഘത്തിനും സന്നിധാനത്തേയ്ക്കു പോകാനായില്ല. സുരക്ഷാപ്രശ്‌നമുണ്ടെന്ന പൊലീസ് നിലപാട് അംഗീകരിച്ചായിരുന്നു പിന്‍മാറ്റം. സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്ന് മനിതി അംഗങ്ങള്‍ വ്യക്തമാക്കി. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ചു തിരിച്ചയച്ചതാണെന്നു സംഘടനാ നേതാവ് സെല്‍വി പ്രതികരിച്ചു.

പമ്പയിലും ശരണപാതയിലും വനിതാസംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. വഴി തടഞ്ഞവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണു മനിതി അംഗങ്ങള്‍ മടങ്ങിയത്. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കു നേരെ അഞ്ഞൂറിലധികം ഭക്തര്‍ ഇരമ്പിയെത്തുകയായിരുന്നു.

തുടര്‍ന്ന് മനിതി സംഘാംഗങ്ങളും പോലീസും തിരിച്ചോടി. പൊലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.