1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണു മരിച്ചത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ്.

ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മലയാളികളായ നഴ്സുമാർ സ്നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വാഹനത്തിലുണ്ടായിരുന്നവരെല്ലാം മലയാളികളാണ്. മൃതദേഹങ്ങൾ നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. സൗദിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികളും പ്രവാസി സുഹൃത്തുക്കളും ഇതിനായി ശ്രമം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.