1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015

പര്‍ദ്ദക്കൊപ്പം കൈകള്‍ മറയ്ക്കുന്നതിനായി അണിയേണ്ട കയ്യുറ ധരിച്ചില്ലെന്ന കാരണത്താല്‍ സൗദി അറേബ്യയില്‍ യുവതിയെ ഷോപ്പിങ് മാളില്‍ നിന്നും പുറത്താക്കി. അറബി വേഷം ധരിച്ചിരിക്കുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ അറബി ഭാഷയില്‍ താക്കീത് ചെയ്ത ശേഷം മോള്‍ വിട്ട് പുറത്തു പോകാന്‍ ആവശ്യപ്പെടുന്നത്. അറബിയിലാണ് ഇവരുടെ സംഭാഷണങ്ങള്‍ മുഴുവന്‍. വടക്ക് പടിഞ്ഞാറന്‍ നഗരമായ ഹെയിലിലാണ് സംഭവം. മുഖാവരണം ധരിച്ച, കൈപ്പത്തികള്‍ മൂടാതിരുന്ന സ്ത്രീയോട് ഷോപ്പിങ് മാളില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് യൂട്യൂബില്‍ പ്രചരിക്കുന്നത്.

അറബിക് പത്രം അജല്‍ ആണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. യുവതിയെ പുറത്താക്കിയ രണ്ട് പേര്‍ക്കെതിരേ നടപടി വേണമെന്നാണ് വീഡിയോ കണ്ടവര്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വക്താവ് ഷെയ്ഖ് ഫഹദ് അല്‍ അമീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീയെ ഷോപ്പിംഗ് മോളില്‍നിന്നും ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.