1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2020

സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി. വിവിധ കാരണങ്ങളാൽ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം.

ഇൻഷുറൻസ് പൂർണമായും സർക്കാർ ചെലവിലായതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അധിക ചെലവുണ്ടാകില്ല. കോവി‍ഡ് കാലത്ത് ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നഷ്ടത്തിലാവുകയും ചെയ്തോടെ നൂറുകണക്കിന് തൊഴിലാളികൾക്ക് ജോലിയും ആനുകൂല്യവും നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് പദ്ധതി.

ഇതിലൂടെ വിദേശ തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്താനാകുമെന്നും സൌദി ഭരണകൂടം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളാണ് തൊഴിൽ നഷ്ടപ്പെടുകയോ വേതനം വെട്ടിക്കുറയ്ക്കലിന് ഇരയാവുകയോ ചെയ്തത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോകമൊട്ടാകെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.