1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015


വധശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍മാരെ തേടുകയാണ് സൗദി അറേബ്യ. മരുഭൂമിയിലും പൊതുസ്ഥലത്തുമൊക്കെയായി തലവെട്ടി കൊല്ലുകയാണ് സൗദിയിലെ രീതി എന്നതിനാല്‍ എട്ട് ആരാച്ചാര്‍മാരെയാണ് സൗദി അന്വേഷിക്കുന്നത്. പ്രത്യേകിച്ച് യോഗ്യതകളൊന്നും സൗദി സര്‍ക്കാര്‍ ചോദിക്കുന്നില്ല.

വധശിക്ഷ മാത്രമല്ല, മോഷണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്നവരുടെ കൈ, കാല്‍ തുടങ്ങിയ ശരീരഭാഗങ്ങള്‍ വെട്ടാനും ആരാച്ചാര്‍ തയാറായിരിക്കണം. എന്നാല്‍ സൗദിയിലെ മറ്റ് സിവില്‍ സെര്‍വന്‍സിന് ലഭിക്കുന്ന കൂലി ആരാച്ചാര്‍ പണിക്ക് ലഭിക്കില്ല. ഒരു റിലീജിയസ് ഫംഗ്ഷനറി എന്ന നിലയില്‍ ജോലി ചെയ്യേണ്ടി വരുന്ന ആരാച്ചാര്‍ക്ക് താരതമ്യേന കുറഞ്ഞ കൂലിയായിരിക്കും നല്‍കുക.

അംനെസ്റ്റി ഇന്റര്‍നാഷ്ണലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം സൗദിയില്‍ 90 വധശിക്ഷകള്‍ നടപ്പാക്കി. കൂടുതലും കൊലപാതക കുറ്റം ചുമത്തിയവരെയാണ് വധിച്ചത്. സൗദിയെക്കാള്‍ കൂടുതല്‍ ആളുകളുടെ വധശിക്ഷ നടപ്പാക്കിയത് ചൈനയും ഇറാനും മാത്രമാണ്.

ഈ വര്‍ഷം ഇതുവരെ 85 വധശിക്ഷകള്‍ സൗദിയില്‍ നടപ്പാക്കി കഴിഞ്ഞു. പാകിസ്താനിയായ ഒരു മയക്കുമരുന്ന് കള്ളക്കടത്തുകാരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലായി നടപ്പാക്കിയത്. ഞായറാഴ്ച്ചയായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.