1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021

സ്വന്തം ലേഖകൻ: കോവിഡ്​ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക്​ പ്രവേശനം തടഞ്ഞതിനെ തുടർന്ന്​ കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ്​ പുതുക്കുന്നത്​.

കോവിഡ്​ രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന്​ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ്​ വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കഴിഞ്ഞയാഴ്​ച ഉത്തരവിട്ടിരുന്നു. ​

ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെയാണ്​ വിസ പുതുക്കുന്ന നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്​. ഇതോടെ പ്രവേശനം യാത്രാനിരോധനത്തെ തുടർന്ന്​​ ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ്​ വിസകൾ അതതു രാജ്യങ്ങളിൽ നിന്ന്​ ആളുകൾക്ക്​ പുതുക്കാനാകും.

രാജ്യത്തിനുള്ള പുറത്തുള്ള സന്ദർശകർക്ക്​ സേവനത്തി​​െൻറ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ-വിസ സേവന പ്ലാറ്റ്​ഫോമിൽ പ്രവേശിച്ചാൽ മതിയെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.