1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2021

സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ല്‍ കൊവിഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷം ര​ണ്ടാ​ഴ്‍​ച പൂ​ര്‍​ത്തി​യാക്കിയ​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊവിഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ല​വി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. മാ​സ്‍​ക് അ​ട​ക്ക​മു​ള്ള മ​റ്റ് മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്‍​പ്രേ​ക​ള്‍ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ക​ഴി​യു​ന്ന​ത്ര വേ​ഗം വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ വർഷം ഹജിനെത്തുന്ന തീർഥാടകർക്കു കൊവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചു. ഹജ് വേളയിൽ വിശുദ്ധ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാകും വാക്സീൻ സ്വീകരിച്ച സാക്ഷ്യപത്രമെന്നും അദ്ദേഹം പറഞ്ഞു. മക്കയിലെയും മദീനയിലെയും ആരോഗ്യ മേഖലയിൽ ആവശ്യമായത്ര അധികം ആളുകളെ വിന്യസിക്കുമെന്നും ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ പ്രസ്താവനയിൽ പറഞ്ഞു.

രണ്ടു ദശലക്ഷത്തിലധികം തീർഥാടകർ സംഗമിക്കുന്ന ഹജിനു കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തിനകത്തുള്ള 1000 പേർക്കാണു കഴിഞ്ഞ വർഷം പ്രവേശനം നൽകിയത്. രാജ്യാന്തര വിമാന യാത്ര ഉൾപ്പെടെ പുനരാരംഭിക്കാത്ത സാഹചര്യം ഇപ്പോൾ നിലവിലുണ്ട്. ജൂലൈ മൂന്നാം വാരത്തിൽ നടക്കുന്ന ഹജിനു പുറത്ത് നിന്നു വിശ്വാസികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.