1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2021

സ്വന്തം ലേഖകൻ: ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ സൗദി-ഖത്തർ ധാരണ. ഖത്തര്‍ അമീറും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നടത്തിയ ചർച്ചയിലാണ് ധാരണ. ഖത്തർ സന്ദർശനം പൂത്തിയാക്കി മുഹമ്മദ് സൽമാൻ മടങ്ങി. ആറാമത് ഖത്തർ- സൗദി സംയുക്ത സഹകരണ സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ദൃഢമാക്കാൻ തീരുമാനമെടുത്തത്.

വാണിജ്യ- വ്യവസായ നിക്ഷേപ മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും, മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അന്താരാഷ്ട്ര സംഭവവികാസങ്ങളും രാഷ്ട്ര നേതാക്കൾക്കിടയിൽ ചർച്ചയായി. ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി, ഖത്തർ അമീറിന്റെ പേഴ്‌സണൽ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ അൽതാനി, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുലസീസ് അൽതാനി എന്നിവരും സൗദി മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

വൈകീട്ടോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2022 ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം സന്ദർശിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്റ്റേഡിയത്തിന്റെ പ്രത്യേകതകളെ കുറിച്ചും സൌകര്യങ്ങൾ സംബന്ധിച്ചും മുഹമ്മദ് ബിൻ സൽമാന് വിശദീകരിച്ചു കൊടുത്തു,

ഇന്നലെ ഖത്തറിലെത്തിയ സൗദി കിരീടാവകാശിക്ക് അമീരി ദിവാനിയിൽ അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.