1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2021

സ്വന്തം ലേഖകൻ: സൗദിയിൽ ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസും. സൗദി ഡാറ്റാ ആന്റ് ആർടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഡിജിറ്റൽ ലൈസൻസ് വികസിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. അഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ ഇന്റിവിജ്വൽ വഴിയോ തവക്കൽന ആപ്ലിക്ഷേൻ വഴിയോ ആണ് ലൈസൻസ് ഉപയോഗിക്കാനാകുക.

പ്രവാസികൾക്ക് ഇഖാമയുടെ ഡിജിറ്റൽ പതിപ്പും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്‌തൃ സംതൃപ്തി നിലനിർത്തുന്നതിനും സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്ക് എടുക്കുന്ന കാലതാമസം ഒഴിവാക്കി കാര്യക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് രേഖകളുടെ ഡിജിറ്റൽ പതിപ്പ് ഇറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ക്യുആർ കോഡിന്റെ സഹായത്തോടെ ഓരോരുത്തരുടെയും മുഴുവൻ ഡാറ്റയും കാണാനും ബന്ധപ്പെട്ടവർക്ക് പരിശോധിക്കാനും കഴിയും എന്നതാണ് ഡിജിറ്റൽ ഫോമിന്റെ പ്രത്യേകത. കൂടാതെ ഡിജിറ്റൽ ഐഡികൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതിലൂടെ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തപ്പോഴും സ്മാർട്ട് ഉപകരണങ്ങൾ വഴി ഇത് പ്രയോജനപ്പെടുത്താൻ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.