1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: റിയാദില്‍ പ്രവാസിയായ വീട്ടുജോലിക്കാരി 11 കാരിയെ കുത്തിക്കൊന്നു; 14 കാരനായ സഹോദരന്‍ ഗുരുതാവസ്ഥയില്‍. സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയാണ് വീട്ടുജോലിക്കാരിയുടെ കുത്തേറ്റ് മരിച്ചത്. ജോലിക്കാരിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുരുതമായി പരിക്കേറ്റ സഹോദരന്‍ അലി (14) തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. എത്യോപ്യക്കാരിയാണ് കുറ്റകൃത്യം ചെയ്തത്. അവര്‍ ആക്രമിക്കാന്‍ വരുന്നതു കണ്ട കുട്ടികള്‍ റൂമില്‍ കയറി ഒളിച്ചെങ്കിലും യുവതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. അലിയെ 14 തവണ വേലക്കാരി കുത്തിയതായും ബന്ധുക്കളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരന്‍ മാതാവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ് ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ പോലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. ഇഖാമയുടെ കാലാവധി തീര്‍ന്നതിനാല്‍ വേലക്കാരിയെ നാട്ടിലയക്കാന്‍ തീരുമാനിച്ചതായിരുന്നു എന്ന് കുട്ടികളുടെ പിതാവ് അല്‍ ഖറാനി പറഞ്ഞു. ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയതിനാല്‍ അല്‍ഖറാനി വേറെയാണ് താമസം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.