
സ്വന്തം ലേഖകൻ: സൗദിയിലേക്കു വരുന്നവരുടെ രോഗപ്രതിരോധ ശേഷി പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജി.എ.സി.എ) നിർദേശം. സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ എടുത്തവരാണെന്ന് യാത്ര പുറപ്പെടുന്നതിനു മുൻപ് ദേശീയ, സ്വകാര്യ എയർലൈനുകൾ ഉറപ്പുവരുത്തണം.
നിയമം ലംഘിച്ച് സൗദിൽ എത്തിക്കുന്ന വിദേശികളെ തിരിച്ചയക്കുന്നതിന്റെ ചെലവുകൾ എയർലൈനുകൾ വഹിക്കേണ്ടിവരും. വാക്സീൻ എടുത്തുവെന്നതിനുള്ള റിപ്പോർട്ട് തവക്കൽനാ ആപ്പിൽ നിന്നോ ഖുദൂം ഓൺലൈനിലിൽ നിന്നോ എടുക്കാം. നിയമലംഘകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയിൽനിന്ന് 2 ഡോസ് വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാർക്കു നേരിട്ട് യാത്ര ചെയ്യാം.
ഇവർക്കുള്ള നിർബന്ധിത ക്വാറന്റീൻ 5 ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. വാക്സീൻ സ്വീകരിക്കാത്തവർക്ക് യാത്രാവിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സൗദിയിലേക്കു പ്രവേശിക്കാനും അനുമതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല