1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാ വിദേശ പൗരന്മാരും രാജ്യത്ത് എത്തുന്നതിനുമുമ്പ് കൊറോണ വൈറസ് വാക്‌സിനേഷന്‍ നില ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജാവസത്ത്) -നെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലേക്കുള്ള കവാടങ്ങളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ യാത്രക്കാരും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്നും ജവാസത്ത് പ്രസ്താവനയില്‍ പറഞ്ഞു.

വാക്‌സിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നത് എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായിക്കുമെന്ന് ജവാസത്ത് വൃത്തങ്ങള്‍ അറിയിച്ചതായി എസ്പിഎ പ്രസ്താവനയില്‍ പറഞ്ഞു. 2u.pw/C9Ab2 എന്ന ലിങ്ക് വഴിയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

രോഗ പ്രതിരോധ ശേഷിയില്ലാത്ത പൗരന്മാരുടെയും പ്രവാസികളുടേയും സുരക്ഷ കണക്കിലെടുത്തും കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് അനുസൃതമായുമാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാരും എല്ലാതരം പുതിയ വിസകള്‍ കൈവശമുള്ളവര്‍ക്കും നിലവില്‍ സൗദി വിസയുള്ളവരുമായ വദേശികളും അവരുടെ കുടുംബങ്ങളും റെജിസ്റ്റര്‍ ചെയ്യണമന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.