1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2021

സ്വന്തം ലേഖകൻ: വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​തെ സൗ​ദി​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 20 മു​ത​ൽ ന​ട​പ്പാ​ക്കി​യ ഒ​രാ​ഴ്ച​ത്തെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നാ​യി കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സൗ​ദി ടൂ​റി​സ മ​ന്ത്രാ​ല​യം. സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ടൂ​റി​സ മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​മു​ള്ള മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളു​ടെ​യും പേ​രു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. റി​യാ​ദി​ൽ 889 ഉം ​ദ​മ്മാ​മി​ൽ 367 ഉം ​ജി​ദ്ദ​യി​ൽ 541 ഉം ​മ​ദീ​ന​യി​ൽ 353 ഉം ​അ​ബ്ഹ​യി​ൽ 344 ഉം ​ഹോ​ട്ട​ലു​ക​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ത്രീ ​സ്​​റ്റാ​റു​ക​ൾ മു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കാ​യി​രു​ന്നു നേ​ര​ത്തേ മ​ന്ത്രാ​ല​യ അം​ഗീ​കാ​ര​മെ​ങ്കി​ൽ പു​തി​യ ലി​സ്​​റ്റി​ൽ താ​ഴെ ത​ട്ടി​ലു​ള്ള ഹോ​ട്ട​ലു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളു​ടെ പേ​ര്, ല​ഭ്യ​മാ​യ റൂ​മു​ക​ൾ, ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ർ, ഇ-​മെ​യി​ൽ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ വി​മാ​ന ക​മ്പ​നി​ക​ളോ​ട് ഈ ​ഹോ​ട്ട​ലു​ക​ളു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി.

സൗദിയിൽ 1,261 പുതിയ രോഗികളും 1,364 രോഗമുക്തിയും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,54,217 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,36,884 ഉം ആയി. 15 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,406 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,925 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,516 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.