1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015


സൗദിയില്‍ ജോലി തേടുന്നവരുടെ തൊഴില്‍ വൈദഗ്ദ്യം പരിശോധിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. അവിദഗ്ദരായ തൊഴിലാളികളെ ഒഴിവാക്കി വൈദഗ്ദ്യമുള്ളവരെ ജോലിക്കെടുക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

തൊഴിലാളികള്‍ക്ക് അവരുടെ ജോലിക്ക് ആവശ്യമായ തൊഴില്‍ വൈദഗ്ദ്യം ഉണ്ടോ എന്ന് പരിശോധിക്കുകയും പിന്നീട് റിക്രൂട്ട് ചെയ്യാനുമാണ് തീരുമാനം. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഉദ്യോഗസ്ഥനായ മുഹമ്മദ് മൂസയാണ് ഈ വിവരം അറിയിച്ചത്.എല്ലാ വിദേശ തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് മുഹമ്മദ് മൂസ പറഞ്ഞു. അതേസമയം പുതിയ നിയമം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.