1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

സൗദിയില്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴയ്‌ക്കൊപ്പം തടവു ശിക്ഷകൂടി ലഭിക്കുന്ന നിയമം വൈകാതെ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമത്തെക്കുറിച്ച് അധികൃതര്‍ ചിന്തിക്കുന്നത്.

നിലവിലെ നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ അടച്ചാല്‍ മതി. ഇന്ത്യയിലും അതു തന്നെയാണ് നിയമം. എന്നാ്# നടപ്പാക്കാനിരിക്കുന്ന പുതിയ നിയമ പ്രകാരം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. എത്രനാളായിരിക്കും ശിക്ഷ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുക അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ഉദ്ദേശ്യിക്കുന്നതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അലി അല്‍ റാഷിദി പറഞ്ഞു. ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡയറക്ടര്‍ ഓഫ് ട്രാഫിക് സെയ്ഫ്റ്റിയാണ് അദ്ദേഹം.

കഴിഞ്ഞയിടക്ക് നടന്ന ഒരു വര്‍ക്ക്‌ഷോപ്പില്‍ ചെറുപ്പക്കാരായ ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിനെക്കുറിച്ചും അതുണ്ടാക്കി വെയ്ക്കുന്ന അപകടങ്ങളെക്കുറിച്ചും അല്‍ റഷീദി സംസാരിച്ചിരുന്നചായി അല്‍അറേബ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.