1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2017

സ്വന്തം ലേഖകന്‍: അത്യാധുനിക യുദ്ധവിമാനം പുറത്തിറക്കി സൗദി അറേബ്യ, യെമന്‍ ആക്രമണം ശക്തിപ്പെടുത്താനെന്ന് സൂചന. ആധുനിക യുദ്ധവിമാനമായ എഫ്15 എസ്എയാണ് രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ എയര്‍ അക്കാഡമിയുടെ അമ്പതാം വാര്‍ഷിക ചടങ്ങുകളോട് അനുബന്ധിച്ച് പുറത്തിറക്കിഅയ്ത്. സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറും ചടങ്ങില്‍ സംബന്ധിച്ചു. യെമനില്‍ വിഘടനവാദികളുമായുള്ള യുദ്ധം തുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിടുന്ന അവസരത്തിലാണ് സൗദി പുതിയ യുദ്ധവിമാനം പ്രദര്‍ശിപ്പിച്ചത്. യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അനുയായികളായ ഹൂതി വിമതര്‍ ഇറാന്റെ പിന്തുണയോടെയാണ് സൗദിക്കെതിരെ യുദ്ധം ചെയ്യുന്നത്. യുദ്ധത്തില്‍ സുഡാനും സൗദി സഖ്യസേനയുടെ ഭാഗമാണ്. സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീര്‍ ചടങ്ങില്‍ സംബന്ധിച്ചു. യെമനില്‍ നടക്കുന്ന യുദ്ധത്തില്‍ സുഡാനും സൗദി സഖ്യത്തിന്റെ ഭാഗമാണ്. യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അനുയായികളായ ഹൂതി വിമതര്‍ ഇറാന്‍ പിന്തുണയോടെയാണ് സൗദിയുമായി യുദ്ധം ചെയ്യുന്നത്. അമേരിക്കന്‍ നിര്‍മിതിയായ എഫ്15എസ്എ വിമാനം അഫ്ഗാന്‍, സിറിയ, യെമന്‍ യുദ്ധ ഭൂമിയില്‍ നാറ്റോയുടേയും അമേരിക്കയുടേയും ആക്രമണങ്ങളുടെ കുന്തമുനയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.