1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2021

സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നു മുന്നറിയിപ്പ്‌. നിലവിൽ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ കുറവാണ്.

ജനങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലും മാസ്ക് , കൈ കഴുകൾ തുടങ്ങിയ പ്രതിരോധ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതും തുടരണമെന്ന് ഡോ : ഇമാദ്. തവക്കൽനാ ആപിൽ കർഫ്യൂ സമയം പുറത്തിറങ്ങാൻ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കാനുള്ള ഐക്കൺ നിലവിലുള്ളത് ആവശ്യമായ സമയത്ത് ഉപയോഗിക്കാനാണെന്ന് തവക്കൽനാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ സൗദിയിൽ രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി മോസ്‌കുകളില്‍ കോവിഡ് നിബന്ധനകള്‍ കര്‍ശനമാക്കി. പള്ളികളില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന എല്ലാ ഭക്തരും നിര്‍ബന്ധമായും കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണും കോവിഡ് കേസുകളും ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികളായ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പള്ളികളിലെ ജോലിക്കാരെ ചുമതലപ്പെടുത്തിയതായി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി അബ്ദുല്‍ അതീഫ് അല്‍ ഷെയ്ഖ് സര്‍ക്കുലര്‍ ഇറക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.