1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വമ്പന്‍ മദ്യ വിരുന്ന് നടത്തിയതിന് 129 പേര്‍ അറസ്റ്റില്‍. സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന് നടത്തിയതിനാണ് സംഘാടകര്‍ ഉള്‍പ്പടെ 129 പേര്‍ പിടിയിലായത്. സൗദിയിലെ ജാസന്‍ പ്രവിശ്യയിലാണ് പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ ആഫ്രിക്കന്‍ സംഘത്തെ പിടികൂടിയത്.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജരാണ് മദ്യ വിരുന്ന് സംഘടിപ്പിച്ചത്. ജാസനിലെ ഒരു വീട്ടിലാണ് പാര്‍ട്ടി നടന്നത്. മദ്യ വിരുന്നിനെപ്പറ്റി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് 129 പേര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും വന്‍ മദ്യശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് ഇടപഴകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതുമൊക്കെ മത നിയമപ്രകാരം സൗദി വിലക്കുന്നുണ്ട്. അതുപോലെ മദ്യഉപയോഗവും സൗദിയില്‍ നിരോധിച്ചതാണ്. മിക്ക ഇസ്ലാമിക രാഷ്ട്രങ്ങളിലും എന്ന പോലെ സൗദിയിലും മദ്യ ഉപയോഗത്തിന് കര്‍ശന വിലക്ക് നിലവിലുണ്ട്. എങ്കിലും ഇത്തരം മദ്യ വിരുന്നുകള്‍ നടത്തി കുടുങ്ങുന്നവരും കുറവല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.