
സ്വന്തം ലേഖകൻ: സൗദിയിലേക്ക് റീ എന്‍ട്രി വിസയില്‍ തിരിച്ചെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്സിന്‍ സ്വീകരിച്ച വിദേശികള്‍ക്കൊപ്പം എത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത ആശ്രിതരായ പതിനെട്ട് വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
ഹോം ക്വാറന്റീനില്‍ കഴിയുന്ന ആറാമത്തെ ദിവസം ഇവര്‍ പി.സി.ആര്‍ പരിശോധന നടത്തേണ്ടതുണ്ട്. അതേസമയം എട്ട് വയസ്സിന് താഴെയുള്ളവര്‍ പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. വിദേശത്തുനിന്നും സൗദിയിലേക്ക് വരുന്ന വിദേശികളോടൊപ്പമുള്ള വാക്സിന്‍ സ്വീകരിക്കാത്ത പതിനെട്ട് വയസിനു താഴെയുള്ള ആശ്രിതര്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്.
ഇത്തരത്തിലുള്ളവര്‍ സൗദിയിലെത്തി ഇരുപത്തിനാലു മണിക്കൂറിനുള്ളിലും പിന്നീട് ഏഴാമത്തെ ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം. എന്നാല്‍ എട്ട് വയസ്സിനു താഴെയുള്ളവര്‍ പി.സി.ആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല