1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2019

സ്വന്തം ലേഖകൻ: ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ നമ്മുടെ നിരത്തുകള്‍ ഡ്രൈവറില്ലാ കാറുകളെക്കൊണ്ട് നിറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബൈ ഉള്‍പ്പെടെ പല രാജ്യങ്ങളും ഓട്ടോണമസ് ടാക്സികളുടെ പരീക്ഷണയോട്ടം തുടങ്ങിക്കഴിഞ്ഞു. പല കമ്പനികളും ഡ്രൈവറില്ലാ കാറുകളുടെ പണിപ്പുരയിലുമാണ്.

എന്നാൽ ഡ്രൈവറില്ലാ കാറുകള്‍ വാഹനങ്ങളില്‍ വെച്ചുള്ള സെക്‌സ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആനല്‍സ് ഓഫ് ടൂറിസം റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് ഒരു പോയിന്റില്‍നിന്ന് മറ്റൊരു പോയിന്റിലേക്കു ഓടുന്ന ഡ്രൈവറില്ലാ കാറുകള്‍ ലൈംഗിക ബന്ധത്തിനുള്ള സാധ്യതകള്‍ കൂടിയാണ് തുറക്കുന്നതെന്നാണ്.

ഏകദേശം 60 ശതമാനത്തോളം അമേരിക്കക്കാര്‍ ഇപ്പോള്‍ തന്നെ കാറുകളില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് പഠനം പറയുന്നത്. അപ്പോള്‍ ഡ്രൈവറില്ലാത്ത കാറുകൾ കൂടി പ്രചാരത്തിലായാൽ? ഓട്ടോണമസ് കാറുകള്‍ മനുഷ്യാധ്വാനം കുറയ്ക്കുന്നതോടൊപ്പം കര്‍ശനവും കണിശവുമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടങ്ങളും കുറയ്ക്കും.

എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ തൊഴിലില്ലായ്‍മക്ക് ഈ കാറുകള്‍ കാരണമാകുമെന്നത് മറ്റൊരുവശം. മിക്ക വിദേശ നഗരങ്ങളിലെയും ടൂറിസത്തിന്‍റെ അവിഭാജ്യ ഭാഗമാണ് ഇന്ന് സെക്‌സ് വ്യവസായം. നിയമവിധേയമായതും അല്ലാത്തതുമായ വേശ്യാവൃത്തി പല വിദേശ രാജ്യങ്ങളുടെയും ടൂറിസത്തിന്റെ ഭാഗമാണ്. അതിന് സഹായകമാകുന്നതാണ് ഡ്രൈവറില്ലാ കാറുകളെന്നതും ഈ മേഖലയില്‍ ഓട്ടോണമസ് കാറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.