1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2018

സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡിലേക്കുള്ള കുടിയേറ്റക്കാര്‍ക്ക് ഇനി ലൈംഗിക തൊഴിലും അപേക്ഷയില്‍ ചേര്‍ക്കാം; മൂന്നു വര്‍ഷം പ്രവൃത്തിപരിചയം വേണമെന്ന് മാത്രം. കുടിയേറ്റക്കാര്‍ക്കുള്ള വീസ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന തൊഴില്‍ വൈദഗ്ധ്യം സംബന്ധിച്ച കോളത്തില്‍ ലൈംഗിക തൊഴിലും എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്ക് ആയി ചേര്‍ക്കാന്‍ ന്യൂസീലന്‍ഡ് സര്‍ക്കാര്‍ അനുമതി നല്‍കി.ഇമിഗ്രേഷന്‍ വിഭാഗം വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസീലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ്(ആന്‍സ്‌കോ) പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. ആന്‍സ്‌കോ അനുശാസിക്കുന്ന സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. ഈ തൊഴില്‍ സ്വീകരിക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവും നിര്‍ബന്ധമാണ്. മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണമെന്നതാണ് മറ്റൊരു നിബന്ധന.

ഇതുവരെ ഈ ജോലിക്കായി വീസ അപേക്ഷ ആരും നല്‍കിയിട്ടില്ലെന്ന് വിവിധ ഏജന്‍സികള്‍ പറയുന്നു. ലൈംഗിക തൊഴില്‍ നിയമവിധേയമാക്കുന്ന നിയമം 2003 ലാണ് ന്യൂസീലന്‍ഡ് പാര്‍ലമെന്റ് പാസാക്കിയത്. ലൈംഗിക തൊഴിലാളികളെ ചൂഷണങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം. രാജ്യത്തു താത്കാലിക വീസയിലെത്തി ലൈംഗിക തൊഴില്‍ ചെയ്യാനും വിലക്കുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.