1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2018

സ്വന്തം ലേഖകന്‍: തണുത്ത് വിറച്ച് ബ്രിട്ടന്‍; കനത്ത മഞ്ഞുവീഴ്ച ജനജീവിതം താളംതെറ്റിച്ചു; അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണമടഞ്ഞവരുടെ എണ്ണം നാലായി. ലിങ്കണ്‍ഷെയറിലുണ്ടായ വാഹനാപകടങ്ങളിലാണ് മൂന്ന്‌പേര്‍ മരണമടഞ്ഞത്. മൂന്ന് മണിക്കൂറിനിടയില്‍ ഇവിടെ ഇരുപതോളം വാഹനാപകടങ്ങളാണ് നടന്നത്. 45 കുട്ടികളുമായി പോയ സ്‌കൂള്‍ ബസും ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. കുട്ടികളെല്ലാം സുരക്ഷിതരാണ്.

കേംബ്രിഡ്ജ്‌ഷെയറിലുണ്ടായ ഒരു വാഹനാപകടത്തിലാണ് നാലാമതൊരാള്‍ മരണമടഞ്ഞത്. നിരവധി സ്‌കൂളുകള്‍ ഇന്നലെ അടഞ്ഞു കിടന്നു. വെയ്ല്‍സില്‍ മാത്രം ഇരുന്നൂറോളം സ്‌കൂളുകള്‍ക്കാണ് ഇന്നലെ അവധി കൊടുത്തത്. കെന്റില്‍ 131 ഉം ഈസ്റ്റ് സസ്സെക്‌സില്‍ 62 ഉം സ്‌കൂളുകള്‍ പ്രവര്‍ത്തനരഹിതമായി. റയില്‍ റോഡ് വ്യോമ ഗതാഗതങ്ങളെ മഞ്ഞു വീഴ്ച്ച സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെന്റില്‍ നിന്ന് ലണ്ടനിലേക്കുള്ള സൗത്ത് ഈസ്റ്റേണ്‍ ട്രയിന്‍ സര്‍വ്വീസുകള്‍ പലതും നിറുത്തി വച്ചു. സതേണ്‍, ഗ്രെയ്റ്റര്‍ ആംഗ്ലിയ സര്‍വീസുകളില്‍ പലതും ക്യാന്‍സല്‍ ചെയ്തു. ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളെയും മഞ്ഞു വീഴ്ച്ച കാര്യമായി ബാധിച്ചിട്ടുണ്. മിക്ക പ്രദേശങ്ങളിലും താപനില മൈനസില്‍ തന്നെ തുടരുകയാണ്. ഹാംഷെയറിലെ ഫാന്‍ബോറോയില്‍ ഇന്നലെ താപനില 9 വരെ രേഖപ്പെടുത്തിയിരുന്നു. പലയിടങ്ങളിലും താപനില 15 വരെ എത്തുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.