1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2018

സ്വന്തം ലേഖകന്‍: സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും; വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. തന്റെ ജന്മനഗരമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവുമെന്നാണ് റോഡിഗ്രോ തട്ടിവിട്ടത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രസ്താവനക്കെതിരെ ഉയരുന്നത്.

‘ആരെങ്കിലും തങ്ങളെ പീഡനത്തിന് ഇരയാക്കൂ എന്ന് അപേക്ഷിക്കുമോ? അതിന് സ്ത്രീകള്‍ സമ്മതിക്കുമോ? ആദ്യ ശ്രമത്തില്‍ തന്നെ ആരും വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത്,’ റൊഡ്രിഗോ ഡ്യൂട്ടേര്‍ട് കൂട്ടിച്ചേര്‍ത്തു. നേരത്തെ റോഡിഗ്രോ മേയറായിരുന്ന നഗരമാണ് ഡാവോ. സംഭവം വിവാദമായതോടെ രാജ്യത്തെ വനിതാ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍താന്‍ പറഞ്ഞത് ഒരു തമാശയാണെന്നും അതിന് അമിത പ്രാധാന്യം നല്‍കരുതെന്നുമാണ് പ്രസിഡന്റിന്റെ വിശദീകരണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.