1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2015

സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് 180 മരണം, ദുരന്തം മറിഞ്ഞ ടാങ്കറില്‍ നിന്ന് നാട്ടുകാര്‍ എണ്ണ ചോര്‍ത്തുന്നതിനിടെ. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ഇക്വറ്റോറിയ സംസ്ഥാനത്തെ മരീദിയ്ക്ക് സമീപമാണ് സംഭവം. റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ എണ്ണടാങ്കറില്‍ നിന്നും നാട്ടുകാര്‍ ചോര്‍ത്തുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ജൂബായില്‍ നിന്നും നിറയെ എണ്ണയുമായി പോയ ടാങ്കറാണ് മരീദിയ്ക്കു സമീപം റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ടാങ്കറില്‍ നിന്നും എണ്ണ ചോരുന്നതു കണ്ട ഡ്രൈവര്‍ സഹായം തേടുന്നതിനായി സമീപത്തെ ടൗണിലേക്കു പോയി. ഈ സമയം സ്ഥലവാസികളായ നിരവധി ആളുകള്‍ ടാങ്കറില്‍ ബാക്കിയുണ്ടായിരുന്ന എണ്ണ ശേഖരിക്കുന്നതിനായി ടാങ്കറിനു ചൂറ്റും തിരക്കുകൂട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇതിനിടെ എങ്ങനെയാണ് വന്‍ സ്‌ഫോടത്തിലേക്ക് നയിച്ച തീപ്പൊരി ഉണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. സിഗരറ്റില്‍ നിന്നും തീപടര്‍ന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. റെഡ്‌ക്രോസിന്രെയും ഐക്യരാഷ്ട്രസഭയുടെയും സഹായം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ 180 പേര്‍ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.