1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2021

സ്വന്തം ലേഖകൻ: ജീവനക്കാർക്ക് ലോകത്ത് എവിടേക്കും 2 വിമാന ടിക്കറ്റും 10,000 ഡോളറും പ്രഖ്യാപിച്ച് പ്രമുഖ ഷേയ്പ് വെയർ കമ്പനിയായ സ്പാങ്‌സ്. ബ്ലാക്ക്‌സ്‌റ്റോണിൽനിന്ന് കമ്പനിക്ക് 1.2 ബില്യൺ ഡോളറിന്റെ നിക്ഷേപ ഓഫർ ലഭിച്ചതിനെതുടർന്ന് അത് ആഘോഷമാക്കാനാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകയുമായ സാറ ബ്ലേക്ക്‌ലി ജീവനക്കാർക്ക് വൻആനുകൂല്യം പ്രഖ്യാപിച്ചത്.

20 വർഷം മുമ്പ് വീടുതോറും ഫാക്‌സ് മെഷീനുകൾ വിറ്റായിരുന്നു ബ്ലേക്ക്‌ലി തൊഴിലിന് തുടക്കമിട്ടത്. പിന്നീട് ഷേയ്പ് വെയർ കമ്പനി സ്ഥാപിച്ചതോടെ ലോകത്തിലെതന്നെ പ്രായംകുറഞ്ഞ ശതകോടീശ്വരിയാകുകയുംചെയ്തു. ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് സ്റ്റോൺ സ്പാങ്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയാണ്.

ഇക്കാര്യം ആഘോഷിക്കാനാണ് ജീവനക്കാർക്ക് ലോകത്തെവിടേക്കുവേണമെങ്കിലും പോകാൻ രണ്ട് ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ് നൽകുമെന്ന് പ്രഖ്യാപിച്ചത്. സ്വന്തം പ്രയത്‌നത്തിലൂടെ സമ്പത്ത് ആർജിച്ച് ശതകോടീശ്വരന്മാരായവരുടെ ഫോബ്‌സ് പട്ടികയിൽ 2012ലാണ് സാറ ഇടംപിടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.