സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. വിമാനത്തില്‍ നല്‍കുന്ന കശുവണ്ടിപ്പരിപ്പ് അത്രയും നിലവാരം കുറഞ്ഞതാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന തുറന്നടിച്ചു.
നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരവെ വിമാനത്തില്‍ നല്‍കിയ കശുവണ്ടിപ്പരിപ്പാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇത് വാങ്ങാന്‍ അനുമതി നല്‍കിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ രൂക്ഷമായ വാക്കുകള്‍ വിമാനക്കമ്പനി അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രസിഡന്റിന്റെ വിമര്‍ശനത്തെത്തുടര്‍ന്ന് അത്തരം കശുവണ്ടിപ്പരിപ്പ് നല്‍കുന്നത് നിര്‍ത്തിവെച്ചതായും വിമാനക്കമ്പനിക്ക് അവ നല്‍കുന്ന ദുബായിയിലെ വിതരണക്കാരനുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും വിമാനക്കമ്പനി വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല