1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

സഖറിയ പുത്തന്‍കളം

ബര്‍മിംങ്ഹാം: മദ്യപാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അമിത മദ്യപാനത്തിന്റെ അടിമത്വത്തില്‍ നിന്നും വിമോചിതരാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളെ സഹായിക്കുവാന്‍ സെന്റ് മാറ്റ് കമ്മ്യൂണിറ്റി സദാസമയവും തയ്യാറാണ്.മദ്യപാനം ഉപേക്ഷിച്ചപ്പോള്‍ അനുഭവിക്കുന്ന കുടുംബ സമാധാനവും, സന്തോഷവും പങ്കുവെയ്ക്കുമ്പോള്‍ ലഭ്യമായ ആനന്ദം ഒരു കൂട്ടായ്മയായി വളര്‍ന്നപ്പോള്‍ അത് സെന്റ് മാറ്റ് കമ്മ്യൂണിറ്റിയായി മാറി. പ്രാര്‍ത്ഥനയും പരസഹായവും വഴിയായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ പ്രഥമ സെന്റ് മാറ്റ് കമ്മ്യൂണിറ്റി കൂട്ടായ്മ തിരുവോണ ദിവസം ബാല്സല്‍ കോമണില്‍ നടത്തപ്പെട്ടു.

ദിവസങ്ങളോളം മദ്യം മാത്രം സേവിച്ച് ജീവിതം ഹോമിക്കുവാന്‍ തയ്യാറാക്കിയ യുവാവ് യാതൊരു വിത്ത്‌ഡ്രോവല്‍ പ്രശ്‌നങ്ങളുമില്ലാതെ നവജീവിതത്തിലേക്ക് തിരിച്ച് വന്നത് ചെറിയ തുടക്കമായിരുന്നു. ഉപവാസ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ വിവിധ കുടുംബങ്ങള്‍ പിന്നീട് മദ്യപാനം ഉപേക്ഷിക്കുവാന്‍ തയ്യാറായപ്പോള്‍ ലഭ്യമായ അനുഗ്രഹങ്ങളും, ആനന്ദവും പങ്കുവെച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.ഇനി മുതല്‍ എല്ലാ മാസവും സെന്റ് മാറ്റ് കമ്മ്യൂണിറ്റിക്കാര്‍ ഒത്തുകൂടാനാണ് തീരുമാനം. മദ്യപാനം നിറുത്തിയവര്‍ക്കും, മദ്യപാനശീലം മാറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂട്ടായ്മയില്‍ പങ്കുചേരാവുന്നതാണ്.

സെഹിയോന്‍ യുകെയുടെ മിനിസ്ട്രിയുടെ ഫുള്‍ടൈം ശുശ്രൂഷകനായ ഡിക്കന്‍ബേബിയ്ക്കാണ് ആത്മീയ സാരോപദേശ ചുമതല. സെന്റ് മാറ്റ് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഡിക്കന്‍ ബേബിയെ സഹായിക്കുവാന്‍ ബാബു, അനീഷ് എന്നിവരും സഹപ്രവര്‍ത്തകരും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അടുത്ത കൂട്ടായ്മ ഈ മാസം 19 ന് റഗ്ബിയിലെസെന്റ് മേരി കാത്തലിക്ക് ചര്‍ച്ചില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി 9വരെ നടത്തപ്പെടും. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുര്‍ബാനയോടെയായിരിക്കും കൂട്ടായ്മ പങ്കുചേരുന്നത്.

സെന്റ് കമ്മ്യൂണിറ്റിയുടെ സഹായം ആഗ്രഹിക്കുന്നവര്‍ക്കും വിശദവിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.

ഡിക്കന്‍ബേബി- 07912413445

ബാബു- 0795413362, 01384352394

വിലാസം,

ST.MARIE CATHOLIC CHURCH,

OAK STREET, RUGBY,

CV22 5EL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.