1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2012

സിറോ മലബാര്‍ മേജര്‍ എപ്പിസ്കോപ്പല്‍ സഭയുടെ ദുഖ്റാന തിരുനാള്‍ ആചരണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യകാര്‍മികന്‍ ആയിരിക്കും. ജൂലൈ മൂന്നിന് നടക്കുന്ന മാര്‍ തോമ്മാശ്ളീഹായുടെ ഓര്‍മത്തിരുനാളില്‍ ലണ്ടനിലെ മൂന്നു രൂപതകളിലുള്ള വിശ്വാസി സമൂഹം പങ്കെടുക്കും. എഡ്മണ്ടിലെ ദി മോസ്റ്റ് പ്രഷ്യസ് ബ്ളഡ് ആന്‍ഡ് സെന്റ് എഡ്മണ്ട്സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ബിഷപ്പിനും വിശിഷ്ടാതിഥികള്‍ക്കും സ്വീകരണവും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും തിരുകര്‍മങ്ങളും ആരംഭിക്കും.

മൂന്നു രൂപതകളില്‍ നിന്നുമുള്ള വിശ്വാസ പരിശീലന വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണശബളമായ കലാപരിപാടികളും സ്നേഹവിരുന്നും തിരുനാളിനു മാറ്റുകൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.syromalabarchurchuk.org
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.