1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2017

സ്വന്തം ലേഖകന്‍: ‘ആവശ്യമില്ലാതെ വാ തുറക്കരുത്’, മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകന്‍. മാധ്യമങ്ങള്‍ വായ് തുറക്കരുതെന്ന് ബാനണ്‍ മുന്നറിയിപ്പ് നല്‍കിയ ട്രംപിന്റെ ഉപദേശകന്‍ സ്റ്റീഫന്‍ കെ.ബാനണ്‍ മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷ പാര്‍ട്ടിയെന്നും പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ ഏറ്റവുമധികം ശല്യപ്പെടുത്തിയതും അപമാനിച്ചതും മാധ്യമങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ബാനണ്‍ മാധ്യമങ്ങള്‍ വായടച്ച് പറയുന്നത് കേള്‍ക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാനണ്‍ നിലപാട് വ്യക്തമാക്കിയതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യമായാണ് ട്രംപിന്റെ സംഘത്തിലെ പ്രമുഖനായ ഒരാള്‍ മാധ്യമങ്ങള്‍ക്കെതിരെ ഇത്ര കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നത്. ഇവിടെ മാധ്യമങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ റോളില്‍. അവര്‍ രാജ്യത്തെ മനസ്സിലാക്കുന്നില്ല. ട്രംപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായതെന്ന് അവര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഇക്കാര്യം താന്‍ ആവര്‍ത്തിക്കുകയാണെന്നും ബനണ്‍ പറഞ്ഞു.

പ്രസിഡന്റായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെ മാധ്യമങ്ങളെ വിമര്‍ശിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. ഭൂമിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തവരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണ് മാധ്യമ പ്രവര്‍ത്തകരെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.