1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

വെസ്റ്റ് മിനിസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ആയ സ്റ്റീവനെജില്‍ ! മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച ഭക്തി പുരസ്സരം നടത്തപ്പെടുന്നു..ലണ്ടനിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസ് തയ്യില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ ആഗസ്റ്റ് 15 ബുധനാഴ്ച വൈകുന്നേരം 6 :30 നു ജപമാല സമാര്‍പ്പനത്തോടും മാതാവിന്റെ നോവേനയോടെയും ശുശ്രുക്ഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും, വാഴ്വും അര്‍പ്പിക്കും.

തഥവസരത്തില്‍ നമ്മുടെ മാതൃ രാജ്യമായ ഭാരതാംബയുടെ സ്വാതന്ത്ര വാര്ഷികത്തോടനുബന്ദിച്ചു രാജ്യത്തിന്റെ അഖണ്ടതക്കും, സമാധാനത്തിനും, മതേതരത്വത്തിനും, ഉന്നമനത്തിനും രാഷ്ട്രത്തെ സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടുന്നതാണ്.

സ്വര്‍ഗ്ഗത്തിന്റെയും, ഭുമിയുടെയും രാജ്ഞിയായ പരിശുദ്ധ അമ്മയെ പൂര്‍ണ്ണ ശരീരത്തോടെ സ്വര്‍ഗ്ഗത്തിലെക്ക് കരേറ്റപ്പെട്ട ഈ അനുഗ്രഹീത ദിനത്തില്‍ മാതാവിനെ സ്തുതിക്കുവാനും, മധ്യസ്ഥം പ്രാര്‍ത്തിക്കുവാനും സീറോ മലബാര്‍ സഭ കടമുള്ള ദിനമായി ആചരിക്കുന്നതിന്റെ ഭാഗവുമായി നടത്തപ്പെടുന്ന പരിശുദ്ധ അമ്മയുടെ തിരുന്നാളില്‍ ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്ന് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുവാനും അനുഗ്രഹിക്കപ്പെടുവാനും ഇടവരും.

രക്ത സാക്ഷികളുടെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ ശുശ്രുക്ഷകള്‍ വൈകുന്നേരം 8:00 മണിയോടെ സമാപിക്കും. തുടര്‍ന്ന് നേര്‍ച്ച വിളമ്പുന്നതുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.