1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2019

സ്വന്തം ലേഖകൻ: സൗദി രാജകുമാരനെ കൊലപ്പെടുത്താന്‍ ശ്രമമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നു. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത് വധശ്രമമല്ലെന്നും മോക്ഡ്രില്ലാണെന്നും തിരുത്തുകയാണ് രാജ്യാന്തര മാധ്യമങ്ങള്‍.

സുരക്ഷാ ഭടന്‍മാരുടെ അകമ്പടിയില്‍ കാറിന് പുറത്തേക്കിറങ്ങുന്ന സൗദി രാജകുമാരനടുത്തേക്ക് ഒരാള്‍ ഓടി അടുക്കുന്നതും സുരക്ഷാ ഭടന്‍മാര്‍ അയാളെ കീഴടക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സൗദി രാജകുമാരനെ സുരക്ഷാഭടന്‍മാര്‍ രക്ഷിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമീപം അംഗരക്ഷകര്‍ വെടിവെയ്പ് നടത്തുന്നതും ഒരാള്‍ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സൗദി രാജകുമാരനെതിരെ വധശ്രമം എന്ന പേരിലാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് മറ്റൊരു രാജ്യത്ത് നടന്ന മോക് ഡ്രില്ലിന്റെ ദൃശ്യങ്ങളാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.