1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

ഹാറ്റിസ്ബര്‍ഗില്‍ രണ്ടു പൊലീസുകാരുടെ മരണം ട്വിറ്ററിലൂടെ ആഘോഷിച്ച സബ്‌വെ ജീവനക്കാരിക്ക് ജോലി നഷ്ടമായി. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടയിലാണ് ബെഞ്ചമിന്‍ ഡീന്‍, ലിഖോറി ടേറ്റ് എന്നീ പൊലീസുകാര്‍ കൊല്ലപ്പെട്ടത്. അവരെ കിട്ടി എന്നര്‍ത്ഥം വരുന്ന ‘GOT EM’ എന്ന വാക്കിനൊപ്പമാണ് സിയെറാ സി ബാബി മക്കര്‍ഡി എന്ന സബ്‌വെ ജീവനക്കാരി ട്വീറ്റ് ചെയ്തത്. തോക്ക് ചൂണ്ടിയും, ചിരിക്കുകയും ചെയ്യുന്ന ഇമോജിക്കൊപ്പമാണ് മക്കര്‍ഡിയുടെ ട്വീറ്റ്.

‘ഹട്ടീസ്ബര്‍ഗില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു’ – അതിന് ശേഷമാണ് ഗോട്ട് ദെം എന്ന വാക്ക് അവര്‍ ട്വീറ്റ് ചെയ്തത്.

അതിന്‌ശേഷം അവര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് കൂടുതല്‍ ആളുകളെ പ്രകോപിപ്പിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് താഴെ ചേര്‍ത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട ശേഷം ആയിര കണക്കിന് ആളുകളാണ് സബ്‌വെയില്‍നിന്ന് മറുപടി ചോദിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതുവലിയ വിവാദമായ സാഹചര്യത്തിലാണ് സബ്‌വെ ഇടപെട്ട് ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.

ഈ പോസ്റ്റുകള്‍ക്ക് ശേഷം മക്കര്‍ഡി അവരുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ നിരന്തരമായി മെസേജുകള്‍ അയച്ചതാണ് അവര്‍ അക്കൗണ്ടുകള്‍ പ്രൈവറ്റാക്കാന്‍ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.