1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2015

സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പാര്‍ലമെന്റിനു നേരെ ചാവേര്‍ ബോംബാക്രമണം. തുടര്‍ച്ചയായ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമികളും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന.

ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അക്രമികളില്‍ ആറു പേരെ സൈന്യം വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെവെയാണ് ആക്രമണമുണ്ടായത്. ആറ് തവണ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് വ്യാപകമായി വെടിവെപ്പുമുണ്ടായി. അക്രമികളെ പൂര്‍ണമായും കീഴ്ടടക്കാന്‍ സൈന്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്. സ്ഥോടനമുണ്ടായതിന് ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. അക്രമണത്തിന്റ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അഫ്ഗാന്‍ പ്രസിഡന്റിന്റെ അടുത്ത ബന്ധുവിനെ പ്രതിരോധമന്ത്രിയായി നിയമിച്ചതിലുള്ള പ്രതിഷേധമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. അക്രമത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.