1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2012

മാത്യു ജോസഫ്‌

സന്ദര്‍ലാന്‍ഡ്: നോര്‍ത്ത് ഈസ്റ്റിലെ മലയാളി ആത്മീയസംഗമം വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. നൂറുകണക്കിന് മലയാളി വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്ന പെരുനാള്‍ കുര്‍ബാനയില്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന വിശ്വാസ പ്രഖ്യപന റാലിയില്‍ വിവിധ മതസ്തര്‍ പങ്കെടുത്തു. എന്‍.എസ് ബ്രദേഴ്‌സിന്റെ ചെണ്ടമേളം തിരുനാളിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. തുടര്‍ന്ന് കരിമരുന്നു പ്രയോഗവും നടന്നു.
സാംസ്‌കാരിക സമ്മേളനത്തില്‍ ന്യൂ കാസ്സില്‍ രൂപത ബിഷപ് സീമസ് കന്നിഗ്ഹാം അധ്യക്ഷത വഹിച്ചു.

സന്ദര്‍ലാന്‍ഡ് മേയര്‍ ഇയാന്‍ കെയ്, വികാരി ഫാ. മൈക്കില്‍ മക്കോയ് തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സന്ദര്‍ലാന്‍ഡ് മലയാളി കമ്യൂണിറ്റിയുടെ വെബ് സൈറ്റ് ഉത്ഘാടനം ചടങ്ങില്‍ ബിഷപ് നടത്തി. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. ഡിന്നരോടെ രാത്രി വൈകി തിരുനാള്‍ അവസാനിച്ചു. ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍ നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.