1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2012

മാത്യു ജോസഫ്‌

സന്ദര്‍ ലാന്‍ഡ് : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്‍ഫോണ്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ സന്ദര്‍് ലാന്‍ഡില്‍ പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദാപൂര്‍വം സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ച സന്ദര്‍് ലാന്ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. കേരള െ്രെകസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിധത്തില്‍ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

അന്ന് വൈകുന്നേരം നടക്കുന്ന സണ്ടേസ്‌കൂള്‍ വാര്‍്ഷികത്തിലും, സാംസ്‌കാരിക സമ്മേളനത്തിലും ന്യൂ കാസ്സില്‍ രൂപത ബിഷപ് സീമസ് കണിംഗ്ഹാം മുഖ്യ അതിഥിയും സന്ദര്‍ ലാന്‍്ഡ് മേയര്‍ ഉത്ഘാടകനുമായിരിക്കും . കുട്ടികളുടെ കലാപരിപാടികളാല്‍ സമ്പന്നമായിരിക്കുന്ന ഒരു സായാഹ്നം നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ സാംസ്‌കാരിക സംഗമമായിരിക്കും.

പെരുനാള്‍ വേദി : സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍്ഡ് .SR4 6HP . സമയം : സെപ്റ്റംബര്‍ 2 , ഞായര്‍ 02 .30 PM വി. കുര്‍ബാന തുടര്ന്ന് പ്രദക്ഷിണവും സാംസ്‌കാരിക സമ്മേളനവും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.