1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2018

സ്വന്തം ലേഖകന്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി; കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി; പ്രതീക്ഷ നഷ്ടപ്പെട്ട് വിദ്യാര്‍ഥികള്‍. സുപ്രീം കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 201617 വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമവത്കരിക്കാനായി നിയമസഭ പാസാക്കിയ ബില്‍ സുപ്രീം കോടതി റദ്ദാക്കി.

ബില്‍ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ വിധി പറയാനിരിക്കെയാണ് നിയമസഭ തിരക്കുപിടിച്ച് ബില്‍ പാസാക്കിയത്.

ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ നീറ്റ് പരീക്ഷയിലെ യോഗ്യത നോക്കാതെ തന്നെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയും കരുണയിലെയും വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്താന്‍ പ്രവേശന മേല്‍നോട്ടസമിതി അംഗം കൂടിയായ ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക് പട്ടിക തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രവേശന മേല്‍നോട്ട സമിതി (ജസ്റ്റിസ് ജെയിംസ് കമ്മിറ്റി) ഈ കോളജുകളിലെ പ്രവേശനം റദ്ദാക്കിയത്.

എന്നാല്‍, ഈ വിദ്യാര്‍ഥികളുമായി കോളജുകള്‍ അധ്യയനം തുടര്‍ന്നു. കോളജുകള്‍ ഹൈകോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ജെയിംസ് കമ്മിറ്റി നടപടി ശരിവെക്കുകയായിരുന്നു. ആരോഗ്യ സര്‍വകലാശാല ഈ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചതുമില്ല. സുപ്രീം കോടതി വിധി എതിരായതോടെയാണ് പ്രവേശനം ക്രമപ്പെടുത്താന്‍ മാനേജ്‌മെന്റുകളും രക്ഷിതാക്കളും സര്‍ക്കാറിനെ സമീപിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.