1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പാക് ചാരസംഘടനാ മേധാവിയുടെ കസേര തെറിച്ചേക്കുമെന്ന് സൂചന. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കുമെന്ന് പാക് മാധ്യമം ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖ മറികടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനറല്‍ റിസ്വാന്‍ അക്തറാണ് നിലവിലെ ഐഎസ്‌ഐ തലവന്‍. സാധാരണയായി മൂന്നു വര്‍ഷമാണ് ഐഎസ്‌ഐ തലവന്റെ പ്രവര്‍ത്തന കാലാവധി. ലഫ്റ്റനന്റ് ജനറല്‍ സഹീര്‍ അല്‍ ഇസ്ലാം വിരമിച്ച ഒഴിവില്‍ 2014 സെപ്റ്റംബറിലാണ് ഐഎസ്‌ഐ മേധാവിയായി റിസ്വാന്‍ നിയമിതനായത്. നവംബറില്‍ ചുമതല ഏറ്റെടുത്തു. അതുകൊണ്ടുതന്നെ റിസ്വാനു കാലാവധി അവശേഷിക്കുന്നുണ്ട്.

റിസ്വാനു പകരം കറാച്ചിയിലെ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ നവീദ് മുഖ്തര്‍ ചുതലയേല്‍ക്കുമെന്നാണു സൂചന. റിസ്വാന്‍ അക്തറിന്റെ മാറ്റത്തിനു പിന്നില്‍ സൈനിക മേധാവി റഹീല്‍ ഷെരീഫാണെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പാക് സൈനിക വക്താവ് നിഷേധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.