1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012

മാഞ്ചസ്റ്റര്‍: സീറോ മലങ്കര കത്തോലിക്കസഭയുടെ 2-ാം യുകെ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 22,23 തീയ്യതികളില്‍ മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് കത്തോലിക്കാ പളളിയില്‍ നടക്കും. മലങ്കര കത്തോലിക്ക സഭയുടെ തലവനും ഭാരത കത്തോലിക്ക മെത്രീന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര്‍ ബസേലിയസ് ക്ലീമസ് കത്തോലിക്കാ ബാവ, യൂറോപ്പിന്റെ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ തോമസ് മാര്‍ യൗസേബിയോസ് മെത്രോപോലീത്ത എന്നിവര്‍ വിശിഷ്ടാധിതികളായിരിക്കും.

ജൂണ്‍ 22 വെളളിയാഴ്ച ഉച്ചക്ക് ഒരുമണിയോട് രജിസ്‌ട്രേഷനോട് സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് ബൈബിള്‍ ക്ലാസ്, വിശുദ്ധ കുര്‍ബാന, ഫാമിലി ബൈബിള്‍ ക്വിസ് ഫൈനല്‍ മത്സരം, പൊന്തിഫിക്കല്‍ കുര്‍ബാന, കലാപരിപാടികള്‍, റാലി, പൊതുസമ്മേളനം എന്നിവ നടക്കും. ജൂണ്‍ 23ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കണ്‍വെന്‍ഷന്‍ സമാപിക്കും.

മാഞ്ചെസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷനാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന് ആധിധേയത്വം വഹിക്കുന്നത്. എംല്ലാ സഭാവിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലെയിനും കോഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര അറിയിച്ചു.

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: മാര്‍ ഗ്രിഗോറയസ് നഗര്‍, സെന്റ് ജോസഫ് ആര്‍സി ചര്‍ച്ച്, ലോംഗ്‌സൈറ്റ്, മാഞ്ചസ്റ്റര്‍, എം13 0ബിയു, വെബ്ബ്്‌സൈറ്റ്: www.malankaracatholicchurchuk.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.