1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

സിറോ മലങ്കര കാത്തോലിക്കാ സഭയുടെ പുതിയ മിഷന്‍ ലൂട്ടന്‍ കേന്ദ്രമാക്കി ആരംഭിക്കുന്നു. ലൂട്ടന്‍, മില്‍റ്റണ്‍ കേയ്ന്‍സ്, സെന്റ് അല്‍ബന്‍സ്, കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന മലങ്കര കാത്തോലിക്കാ സഭാ വിശ്വാസികള്‍ക്കായി ലൂട്ടന്‍ ഹോളി ഗോസ്റ്റ് പാരീഷ് ചര്‍ച്ചിലാണ് വി. കുര്‍ബാന അര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 25 ശനിയാഴ്ച മലങ്കര കത്തോലിക്ക സഭ യുകെ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ഡാനിയേല്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ച് പുതിയ മിഷന് രൂപം നല്‍കും.

തുടര്‍ന്ന് എല്ലാ മാസത്തിലെയും നാലാമത്തെ ശനിയാഴ്ച വി. കുര്‍ബാന ഉണ്ടായിരിക്കും. ഓഗസ്റ്റ് 25ലെ വി. കുര്‍ബാനയിലും മറ്റെല്ലാ ശുശ്രൂഷകളിലും സംബന്ധിക്കുന്നതിനായി എല്ലാ മലങ്കര കാത്തോലിക്കാ സഭാവിശ്വാസികളെയും റവ. ഫാ. ഡാനിയേല്‍ കുളങ്ങര സ്വാഗതം ചെയ്യുന്നു.

അഡ്രസ്

HolyGost Parish Church
33 West bourne Road
LUA 8JD

വിശദവിവരങ്ങള്‍ക്ക് :

മാത്യു – 07863107490
റിജോ മാത്യു -07939602480
ബൈജു ജോണ്‍ – 0788 9766212
റവ.ഫാ. ഡാനിയേല്‍ കുളങ്ങര -07947563066

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.