1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

ഉമ്മന്‍ ഐസക്

ലീഡ്സ്: ലീഡ്സ് രൂപതയടെ ആശീര്‍വാദത്തോടെ ആരംഭിച്ച യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ലീഡ്സ് സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍െറ നാലാമത് വാര്‍ഷികവും ലീഡ്സ് കെസിവൈഎല്ലിന്റെ യൂണിറ്റ് ഉദ്ഘാടനവും സെപ്റ്റബര്‍ 14, 15, 16 തീയതികളില്‍ ഹോണ്‍ബി ആന്‍ഡ് ലേയ്ത്ത് ഫാം ഹൌസില്‍ നടക്കും.

സെപ്റ്റംബര്‍ 14ന് വൈകുന്നേരം അഞ്ചിന് ലീഡ്സ് യൂണിറ്റ് പ്രസിഡന്റ് അലക്സ് പള്ളിയാമ്പില്‍ പതാക ഉയര്‍ത്തും. ആഘോഷ പരിപാടികളില്‍ യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, സമുദായ ക്വിസ്, വിവിധ വിഷയങ്ങളെ അസ്പദമാക്കി ചര്‍ച്ചകള്‍ ക്ലാസുകള്‍ എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 15ന് ലെയ്ക്ക് ഡിസ്ട്രിക്റ്റിലേക്കുള്ള ഔട്ടിങിനുശേഷം കെസിവൈഎല്‍ യൂണിറ്റ് ഉദ്ഘാടനവും യുകെകെസിഎ പ്രസിഡന്റ് ലെവി പടപുരയ്ക്കല്‍ നിര്‍വഹിക്കും. യുകെകെസിഎ സെക്രട്ടറി മാത്യുകുട്ടി ആശംസ അര്‍പ്പിക്കും. തുടര്‍ന്ന് രേണു ജോസഫ് പച്ചീട്ട് ”ക്നാനായ സമുദായം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കും.

ആഘോഷങ്ങളുടെ വിജയത്തിനായി, സെക്രട്ടറി സാബു കൂടത്തിനാല്‍, ജയന്‍ കൊച്ചുവീട്ടില്‍, ബിനീഷ് പറുമപ്പാടം, സാബു മുകച്ചിറ, ഏബ്രഹാം വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.