1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2015

സ്വന്തം ലേഖകന്‍: താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്. താലിബാനില്‍ നിന്നും പിരിഞ്ഞുപോയ തീവ്രവാദികളാണ് ഏറ്റുമുട്ടലില്‍ അക്തറിനെ വധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തൂമിന്റെ വക്തവായ സുല്‍ത്താന്‍ ഫൈസിയാണ് മന്‍സൂര്‍ മരിച്ച വിവരം ട്വീറ്റ് ചെയ്തത്. താലിബാന്‍ സ്ഥാപക നേതാവായ മുല്ല ഒമര്‍ മരിച്ചതിന് ശേഷം നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് മുല്ല മന്‍സൂര്‍ മുഹമ്മദിനെയായിരുന്നു.

പുതിയ നേതാവിനെ തിരഞ്ഞെടുത്തുമായി ബന്ധപ്പെട്ട് താലിബാന്‍ തീവ്രവാദികള്‍ക്കിടയിലുണ്ടായ പോര് സംഘടന പലതായി പിരിയുന്നതിലേയ്ക്ക് കാരണമായി. നാലോളം ചെറു ഗ്രൂപ്പുകളായി താലിബാന്‍ വിഭജിയ്ക്കപ്പെട്ടു. അതില്‍ തന്നെ ഏറ്റവും ശക്തമായ ഗ്രൂപ്പിനെ നയിക്കുന്നത് ഒമറിന്റെ ഏറ്റവും അടുത്ത അനുയായിയായ മുല്ല മുഹമ്മദ് റസൂല്‍ ആണ്.

അതേ സമയം മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ട വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ചില രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിയ്ക്കുന്നതാണെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മുന്‍ താലിബാന്‍ നേതാവ് മുല്ല അമീര്‍ ഖാന്‍ മുതാഖിയും മുല്ല മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.