1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2017

സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന്‍ വിടാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം, അമേരിക്കക്ക് താലിബാന്റെ തുറന്ന കത്ത്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്യുന്നതാണ്. നാലു പേജ് നീളമുള്ള തുറന്ന കത്ത് താലിബാന്റെ വെബ്‌സൈറ്റിലാണ് പ്രസീദ്ധീകരിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേന തുടരുന്നിടത്തോളം കാലം സമാധാനം ഉണ്ടാകില്ലെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് കത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളുടെ സ്വാതന്ത്ര്യം അമേരിക്ക മാനിക്കണമെന്നും അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്കയ്ക്ക് കാര്യമില്ലെന്നും കത്തില്‍ പറയുന്നു.

ഇംഗ്ലീഷിലും അഫ്ഗാനിസ്ഥാന്‍ ഭാഷയിലും എഴുതിയ കത്തില്‍ അഫ്ഗാനിസ്ഥാന്റെ ചരിത്രം, ചരിത്രപരമായ യുദ്ധവിജയങ്ങള്‍ തുടങ്ങിയവയെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പ്രസിഡന്റ് അധികാരമേറ്റടുത്തതോടെ അമേരിക്കയുടെ വിദേശ നയത്തിലും സൈനിക നയത്തിലും കാതലായ മാറ്റം വരുമെന്ന പ്രത്യാശയിലാണ് ഭീകര സംഘടനയായ താലിബാന്‍. അതേസമയം, അമേരിക്കന്‍ അധികൃതര്‍ കത്തുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

അഫ്ഗാന്‍ അധിനിവേശത്തെ സംബന്ധിച്ചുള്ള നിലപാട് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇസ്ലാമിക തീവ്രവാദത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രചാരണ സമയത്ത് ട്രംപ് പ്രതികരിച്ചിരുന്നത്. 2001 മുതല്‍ ആരംഭിച്ച അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം 15 വര്‍ഷമായി തുടരുകയാണ്.

അമേരിക്കയുടെ അധിനിവേശം അവരുടെ വിശ്വാസ്യത തകര്‍ത്തതായും, രക്ത ചൊരിച്ചിലും നാശവുമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. കോടി കണക്കിനു ഡോളറാണ് അമേരിക്ക ഇതിനായി ചിലവഴിക്കുന്നത്. നാറ്റോ സൈന്യത്തിന്റെ ഏകദേശം 8,400 ട്രൂപ്പുകള്‍
അമേരിക്കന്‍ സൈന്യം അഫ്ഗാനിലുണ്ടെന്നാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.