1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2021

സ്വന്തം ലേഖകൻ: ടാറ്റയുടെ പുതുനേതൃത്വത്തിനുകീഴിൽ ജനുവരി 23ന് എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വർഷത്തിനുശേഷം ഈയിടെയാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്.

ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാരുമായുള്ള കരാർ പ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ സാറ്റ്‌സ്‌(50ശതമാനം ഓഹരി)എന്നിവയുടെ പ്രവർത്തനം നിശ്ചിത സമയത്തിനകം ആരംഭിക്കേണ്ടതുണ്ട്.

അതേസമയം, മെഗാ എയർലൈനായി പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതവന്നിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള സേവനമാണോ എന്നത് ഉൾപ്പടെയുള്ളവ തീരുമാനിക്കേണ്ടതുണ്ട്. മാനേജുമെന്റ് ഘടന, സർവീസുകളുടെ പുനഃസംഘടന എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.