1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2019

സ്വന്തം ലേഖകന്‍: വ്യോമമേഖലയില്‍ ഭീകരാക്രമണ സാധ്യത; ജാഗ്രത നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍; കടല്‍ വഴി ആക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്; കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. വ്യോമമേഖലയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് കനത്ത് ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമതാവളങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാമാര്‍ഗരേഖ നിര്‍ദേശിച്ചു. യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കും. ടെര്‍മിനലുകള്‍ക്കുമുന്നില്‍ പാര്‍ക്കിങ് നിരോധിക്കും. മുംബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ടെര്‍മിനല്‍ രണ്ടില്‍ ബോംബ് സ്‌ക്വാഡ് തിരച്ചില്‍ നടത്തുകയാണ്. ആയതിനാല്‍ എല്ലാ വ്യോമ മേഖലകളിലും കനത്ത് സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കടല്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലില്‍ കണ്ടാല്‍ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം. കടല്‍ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.