1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ഖത്തീഫില്‍ ഭീകരാക്രമണം, ഭീകരര്‍ രണ്ടു പേരെ വെടിവച്ചു കൊന്നു, ഇന്ത്യക്കാരനടക്കം പത്തോളം പേര്‍ക്ക് പരുക്ക്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് സംഭവം .പരിക്കേറ്റവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്ളതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതു സുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.

രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരനും ആറു സ്വദേശികളും രണ്ട് പാക്കിസ്ഥാനികളും ഒരു സുഡാനിയും ഉള്‍പ്പെടുന്നു. ഭീകരാക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും സുരക്ഷാ വിഭാഗം ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മേഖലയിലെ സുരക്ഷാ സൈനികരെ ഉന്നമിട്ട് എത്തിയ ഭീകരര്‍ വഴിയാത്രക്കാര്‍ക്ക് നേരെയും കനത്ത അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഒളിത്താവളമാക്കിയ ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. വിശുദ്ധ റമദാനിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭീകര്‍ നടത്തിയ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് സൗദി ഭരണകൂടം കാണുന്നത്. സൗദിയിലെ ആക്രമണം അറബ് ലോകത്തും കനത്ത സുരക്ഷാ നടപടികള്‍ക്ക് വഴി തുറക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.