1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന മത്സരം നടന്ന ഹാളിന് പുറത്ത് തോക്കുമായെത്തിയ രണ്ടു പേര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു.പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ തോക്കുമായെത്തിയ രണ്ടു പേരും കൊല്ലപ്പെട്ടു. ടെക്‌സാസിലെ സബര്‍ബന്‍ ഡല്ലാസില്‍ ഞായറാഴ്ച്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.

ഇസ്ലാം മതത്തിന്റെ പ്രവാചകനായി കണക്കാക്കുന്ന മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ അത് ബഹുമാനത്തോടെയുള്ളതാണെങ്കിലും വരയ്ക്കാന്‍ പാടില്ലെന്നാണ് ഇസ്ലാം മതവിശ്വാസത്തിന്റെ പഠിപ്പിക്കല്‍. അതേസമയം ടെക്‌സാസില്‍ നടന്ന വെടിവെയ്പ്പിന് കാര്‍ട്ടൂണ്‍ മത്സരവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ഫ്രാന്‍സിലും ഫെബ്രുവരിയില്‍ ഡെന്‍മാര്‍ക്കിലും പ്രവാചകന്റെ ചിത്രം വരച്ചതിന്റെ പേരില്‍ ആക്രമണങ്ങളുണ്ടായിരുന്നു.

ഗാര്‍ലാന്‍ഡ് ഇവന്റിലെ മുഖ്യ അതിഥിയായി പങ്കെടുത്തിരുന്ന റൈറ്റ് വിംഗ് ഡച്ച് പൊളിറ്റീഷ്യന്‍ ഗീര്‍ട്ട് വില്‍ഡേഴ്‌സ് അല്‍ഖ്വയ്ദയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ള ആളാണ്. ഇസ്ലാം വിരുദ്ധ സംഘടനയായി കണക്കാക്കപ്പെടുന്ന അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് എന്ന സംഘടനയായിരുന്നു ഗാര്‍ലാന്‍ഡ് ഇവന്റ് സംഘടിപ്പിച്ചത്.

ഏകദേശം 200 ഓളം പേര്‍ ഇവന്റില്‍ പങ്കെടുത്തിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് 10,000 ഡോളറായിരുന്നു സംഘടന പ്രഖ്യാപിച്ച സമ്മാനത്തുക. കാറില്‍ എത്തിയ രണ്ട് പേര്‍ ഹാളിന് നേര്‍ക്ക് വെടിവെയ്ക്കുകയായിരുന്നു. ഇവരുടെ വെടിയേറ്റ് നിരായുധനായിരുന്ന ഒരു പൊലീസുകാരന്റെ കാലിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.