1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2018

സ്വന്തം ലേഖകന്‍: പ്രസവത്തിന് തൊട്ടുമുമ്പ് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയും ഡോക്ടറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ. പ്രസവ വേദന മറന്ന് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു. പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോക്ടര്‍ക്കൊപ്പം യുവതി നൃത്തം ചെയ്യുന്നത്.

പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു സ്വകാര്യ അശുപത്രിയിലാണ് സംഭവം. ലേബര്‍ റൂമില്‍ ധരിക്കുന്ന പ്രത്യേകതരം വസ്ത്രം അണിഞ്ഞ് ‘ദില്‍ ധടക്‌നെ ധേ’ എന്ന ചിത്രത്തിലെ ‘ഗേള്‍സ് ലൈക്ക് റ്റു സ്വിംങ്’എന്ന ഗാനത്തിനൊപ്പമാണ് യുവതി ചുവട് വെച്ചത്.

സിസേറിയന് മുമ്പാണ് യുവതി നൃത്തം വെച്ചത്. അവര്‍ക്കൊപ്പം പെണ്‍ ഡോക്ടറും ചുവടുവെക്കുന്നത് വീഡിയോയില്‍ കാണാം. തന്റെ വേദനയും വിഷമവും പാട്ടിന്റെ താളത്തില്‍ മറക്കുന്ന യുവതിയുടെ മുഖത്ത് അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.