1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2018

സ്വന്തം ലേഖകന്‍: യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന. യമനില്‍ വെടിനിര്‍ത്തല്‍ ബാധകമല്ലാത്ത ദാലിഹ് പ്രവിശ്യയില്‍ മുപ്പതിലേറെ ഹൂതികളെ ഏറ്റുമുട്ടലില്‍ വധിച്ചു. യമന്‍ സൈന്യവുമായി സന്‍ആയിലും പരിസരങ്ങളിലും ഏറ്റുമുട്ടല്‍ ശക്തമാണ്. ഇതിനിടെ ഹുദൈദയില്‍ ഹൂതികള്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി സൗദി സഖ്യസേന ആരോപിച്ചു,

കഴിഞ്ഞ ബുധനാഴ്ച മുതലാണ് വെടിനിര്‍ത്തല്‍ യമനിലെ ഹുദൈദയില്‍ പ്രാബല്യത്തിലായത്. ഇതിന് ശേഷം വെടിനിര്‍ത്തല്‍ ലംഘിച്ചതായി യമന്‍ സൈന്യവും ഹൂതികളും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ സൗദി സഖ്യസേന രംഗത്ത് വന്നത്. ഹൂതികള്‍ വെടിനിര്‍ത്തല്‍ അറുപത് തവണ ലംഘിച്ചതായി സൗദി സഖ്യസേന ആരോപിച്ചു. ഇതിനിടെ വെടിനിര്‍ത്തല്‍ ബാധകമല്ലാത്ത ഇടങ്ങളില്‍ സര്‍ക്കാര്‍ സൈന്യവും ഹൂതി വിമത സൈന്യവും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ദാലിഫ് പ്രവിശ്യയില്‍ ഏറ്റുമുട്ടലില്‍ 30ലേറെ ഹൂതികളെ വധിച്ചു. രണ്ട് ഹൂതി കമാണ്ടര്‍മാരും ഇതില്‍ പെടും. സര്‍ക്കാര്‍ സൈന്യത്തിലുള്ളവര്‍ക്കും ഹൂതികള്‍ക്കുമടക്കം നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. സന്‍ആ നിയന്ത്രിക്കുന്ന ഹൂതികള്‍, നഗരത്തിന് പുറത്ത് കനത്ത കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസമാരംഭിക്കുന്ന രാഷ്ട്രീയ പരിഹാര ചര്‍ച്ചയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.