1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2019

സ്വന്തം ലേഖകന്‍: അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേയ്; ജയം 19 വോട്ടിന്; മാറ്റങ്ങളോടെ പുതിയ ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമെന്ന് സൂചന. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ സഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മേയ് പരാജയപ്പെടുത്തിയത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 306 പേര്‍ വോട്ട് ചെയ്തപ്പോള്‍ 325 പേര്‍ പ്രതികൂലിച്ചു.

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കുപുറമേ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയിലെ ( ഡി.യു.പി.) അംഗങ്ങളും മേയെ പിന്തുണച്ചു. 650 അംഗ പാര്‍ലമെന്റില്‍ 317 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ലേബര്‍ പാര്‍ട്ടിക്ക് 256 ഉം.

പ്രമേയം വിജയിച്ചാല്‍ മേയ്ക്ക് രാജിവെക്കേണ്ടിവരികയും. ബ്രിട്ടന്‍ പൊതുതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയും ചെയ്യുമായിരുന്നു. ജയത്തിന് പിന്നാലെ മേയ് എംപിമാരെ ബ്രെക്‌സിറ്റില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ബ്രെക്‌സിറ്റ് കരാറില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താതിരിക്കാനാണ് കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയെ പിന്തുണച്ചത്.

കരാര്‍ തള്ളിയതില്‍ നിരാശ പ്രകടിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍, തങ്ങളുടെ ഭാഗത്തുനിന്ന് ഇളവുകള്‍ക്കുള്ള സൂചന ഇതുവരെ നല്‍കിയിട്ടില്ല. അവിശ്വാസം അതിജീവിച്ചതോടെ, അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാര്‍ മേ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. ചര്‍ച്ചകള്‍ക്കു യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്കു തെരേസ മേ ഉടന്‍ പോകുമെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.